കൊല്ലം:ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം.പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുംഅപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണംരണ്ട്എന്ന്നിജപ്പെടുത്തിയിരിക്കുന്നു.ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ
നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ്
കൊല്ലം: മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പുറത്തുവിട്ട ചിത്രം കയ്യില്‍ കിട്ടിയിട്ട് രണ്ടുമാസമായി.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചാണക്യൻ, വികസന നായകൻ—വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും മലയാളികൾ ഒരൊറ്റ പേരേ വിളിച്ചുള്ളൂ, 'ലീഡർ'. കെ. കരുണാകരൻ എന്ന രാഷ്ട്രീയ മഹാമേരു വിടവാങ്ങിയിട്ട് ഇന്ന് 15 വർഷം തികയുന്നു. 2010 ഡിസംബർ 23-നായിരുന്നു ആ യുഗത്തിന്റെ അന്ത്യം. ഒന്നര പതിറ്റാണ്ടിനു ശേഷവും കരുണാകരൻ എന്ന പേര് ഒരു ആവേശമായി കേരള
കൊച്ചി: 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫ് നല്‍കിയ ഹരജിയില്‍ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ്. എന്നാല്‍ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി ജി അരുണ്‍ അനുവദിച്ചില്ല. ഹരജി ജനുവരി 15നു വീണ്ടും പരിഗണിക്കും. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും
_*വിസിമാര്‍ക്കെതിരെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉന്നയിച്ച ആരോപണങ്ങള്‍ ആവിയായിപ്പോയി*_ സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിക്കാനുള്ള തീരുമാനമെടുത്തതിൽ ഗവര്‍ണറും സര്‍ക്കാരും വിട്ടുവീഴ്ച ചെയ്തത് അന്തര്‍ധാരയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആക്ഷേപം ഉന്നയിച്ച വ്യക്തികളെ വീണ്ടും വിസിയാക്കാന്‍ കൂട്ടുനിന്നത്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷാ തന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കഴിഞ്ഞ ദിവസം പരിഭ്രാന്തനായിരുന്നുവെന്നും സംസാരത്തിനിടെ അദ്ദേഹത്തിന്റെ കൈകള്‍ വിറച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തെറ്റായ
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യപരമായും അല്ലാതെയും ഉപയോഗിക്കുന്നതിനെതിരെ നിയമപരമായ ശക്തമായ സംരക്ഷണം തേടിയാണ് താരം കോടതിയിലെത്തിയത്.തൊഴിൽപരമായ കാര്യങ്ങൾക്കല്ലാതെ, തന്റെ പേര്, ഫോട്ടോകൾ, ശബ്ദം, പ്രശസ്തമായ സിനിമ ഡയലോഗുകൾ, തനതായ ചലനങ്ങൾ (signature mannerisms) എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് സൽമാൻ
മുർഷിദാബാദ് ജില്ലയിലെ ബെൽഡാങ്കിൽ നിർദ്ദേശിച്ച ‘ബാബറി മസ്ജിദ്’ പണിതുയർത്താനായി ടി.എം.സി നേതാവ് ഹുമായൂൻ കബീർ രൂപപ്പെടുത്തിയ വെസ്റ്റ് ബംഗാൾ ഇസ്ലാമിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആകെ ₹3.50 കോടി രൂപയുടെ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. ഈ ഫൗണ്ടേഷൻ രൂപീകരിച്ച ഹുമായൂൻ കബീർ പിന്നീട് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള 11 ട്രങ്കുകളിലെ പണത്തിന്റെ മാനുവൽ കൗണ്ടിംഗിൽ
തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ.ക്കെതിരെ യുവതി നൽകിയ ലൈംഗിക പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൻ്റെ പ്രധാന വിഷയങ്ങളിലൊന്നായ വിവാഹബന്ധത്തെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. താൻ പങ്കെടുത്ത വിവാഹത്തെക്കുറിച്ചുള്ള സത്യം തുറന്നുപറയാൻ മടിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തന്റെ വിവാഹബന്ധം ഒരു മാസത്തിനുള്ളിൽ വേർപെടുത്തി എന്നാണ് യുവതി