Follow us on Social Media
Back

കൊല്ലം:കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ തുടക്കം കുറിച്ചു. തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട്‌ സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യു.പി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌ ഫീഡർ മീറ്ററുകളിലുമാണ്‌ പൈലറ്റ് അടിസ്ഥാനത്തിൽ സ്മാർട്‌ മീറ്റർ സ്ഥാപിച്ചത്‌. ഓഗസ്ത് രണ്ടാം വാരം മുതൽ

കൊല്ലം: ആലുവയില്‍ ചെറുകിട സൂപ്പർ മാർക്കറ്റിൽ നിന്നും 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി.ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറിവ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന്‍ വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിള്‍, 10 കവര്‍ പാല്‍ എന്നിവയും മോഷ്ടാവ് അപഹരിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.കടയുടെ പിന്‍ഭാഗം കുഴിച്ച് കടയില്‍ കയറാനായിരുന്നു

സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ*50 ലക്ഷം രൂപ വേണ്ടിയിരുന്ന അറ്റകുറ്റപ്പണിക്ക് ചെലവായത് 1.3 ലക്ഷം മാത്രം വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി. സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ. മനുഷ്യ-വന്യജീവി

ഹഡിൽ ഗ്ലോബലിനൊപ്പം ആസ്വദിക്കാം കേരളത്തിന്റെ ടൂറിസവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ-2025 നൊപ്പം പ്രതിനിധികൾക്ക് കേരളത്തിന്റെ ടൂറിസം ആകർഷണങ്ങളും ആസ്വദിക്കാം. സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ തുറന്നിടുന്ന ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ കോവളത്ത് ലീല റാവിസ് ഹോട്ടലിൽ

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി*ഗവേഷണ വികസന ഉച്ചകോടി സംഘടിപ്പിച്ചു ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്ര ഗവേഷണങ്ങളുടെ

കൊല്ലം: കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് രണ്ട് യുവതി കൾ മരിച്ചു. . ഇന്ന് രാവിലെ പനവേലിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പനവേലി സ്വദേശിയായ നഴ്സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി

കൊല്ലം: സിറ്റിപോലീസ് പരിധിയിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽരണ്ടാമത്തെയാൾ പിടിയിൽ. ഈ വർഷം കൊല്ലം ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്.ഇരവിപുരം ഉദയതാര നഗർ സ്വദേശി

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വരുത്തിയ വീഴ്ചയാണ് കോടതി നടപടിക്ക് കാരണം. നേരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്ചത്തെ സമയം അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ കോടതി വിധി കാരണം പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു. ജസ്റ്റിസുമാരായ എ.

കൊല്ലം:സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെയും, ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റിന്റെയും, മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മരുന്നുകുറിക്കല്‍, ലാബ്പരിശോധനാറിപ്പോര്‍ട്ട് തുടങ്ങിയവ കടലാസ് രഹിതമാക്കി രോഗികളുടെ ചികിത്സാവിവരം ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നതരത്തില്‍ പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ച് 'നിര്‍ണയ ലബോറട്ടറി ശൃംഖല'പ്രാബല്യത്തില്‍വരും. രോഗചികിത്സക്കൊപ്പം പ്രതിരോധത്തിന്

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി