“ഗ്രേറ്റ് നോർത്താഫ്രിക്കൻ സോളാർ ഇക്ക്ലിപ്സ്
“ഗ്രേറ്റ് നോർത്താഫ്രിക്കൻ സോളാർ ഇക്ക്ലിപ്സ്”: 2027 ഓഗസ്റ്റ് 2ന് അപൂർവമായ മൊത്തം സൂര്യഗ്രഹണം; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെയായി കാഴ്ച ലഭിക്കുംNBM – നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ | പ്രസിദ്ധീകരണം: 22 ജൂലൈ 2025 ന്യൂഡൽഹി: 2027 ഓഗസ്റ്റ് 2-ന് അപൂർവമായ ഒരു ആകാശവിസ്മയം സാക്ഷ്യംവെക്കാനൊരുങ്ങുകയാണ് യൂറോപ്പ്, ഉത്തരാഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖലകൾ. "ഗ്രേറ്റ്
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കൊല്ലം:ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് രാവിലെ ഷാർജയിൽ നടക്കും. മൃതദേഹംഇന്ന് വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.കഴിഞ്ഞ ആഴ്ചയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
മുംബൈ ട്രെയിൻ ബോംബ് കേസ്: മുഴുവൻ പ്രതികളും വെറുതെ വിട്ടുബോംബെ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി; പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന് കോടതി
മുംബൈ: 2006-ലെ മുംബൈ ട്രെയിൻ സ്‌ഫോടന കേസിൽ വിധിയെഴുതി 18 വർഷങ്ങൾക്ക് ശേഷം, ബോംബെ ഹൈക്കോടതിയിൽ നിന്നും വലിയ നിരൂപണ വിധി. കേസ് സംബന്ധിച്ച് കസ്റ്റഡിയിലായിരുന്ന മുഴുവൻ 11 പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിൽ പ്രോസിക്യൂഷന് കുറ്റാരോപണം തെളിയിക്കാനാകിയില്ലെന്ന് കോടതി കർശനമായി നിരീക്ഷിച്ചു. മുംബെയിലെ പ്രത്യേക MCOCA കോടതി ഇതിനുമുമ്പ് അഞ്ചു പ്രതികൾക്ക് മരണശിക്ഷയും ഏഴു
ഒഡിഷ: കോൺഗ്രസ് വിദ്യാർത്ഥി സംഘടനാ സംസ്ഥാന അധ്യക്ഷൻ ഉദിത് പ്രസാദ് പീഡനക്കേസിൽ അറസ്റ്റിൽ
ഒഡിഷ: കോൺഗ്രസ് വിദ്യാർത്ഥി സംഘടനാ അധ്യക്ഷൻ ഉദിത് പ്രസാദ് പീഡനക്കേസിൽ അറസ്റ്റിൽ ഭുവനേശ്വർ:ഒഡിഷയിൽ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയുടെ സംസ്ഥാന അധ്യക്ഷൻ ഉദിത് പ്രസാദ് അറസ്റ്റിൽ. ഭുവനേശ്വറിലുണ്ടായ യുവതിപീഡനക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്ചേശ്വർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയെ തുടർന്നാണ് കേസിന്റെ രജിസ്ട്രേഷൻ നടന്നത്. തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ പ്രതിയായ ഉദിത്
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോർട്ടം. ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം പോലീസ് തുടങ്ങി. ഇയാളുടെ പാസ്പോർട്ട് ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തു.അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസംചുമതലപ്പെടുത്തിയിരുന്നു.ശാസ്താംകോട്ടഎസ്.എച്ച്. ഒ എസ്.ശ്രീകുമാറിന്റെ
കൊല്ലം:മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാംസഹിക്കുകയായിരുന്നുവെന്നും ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.അതുല്യയെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. സ്ഥിരം മദ്യപാനിയായ സതീഷ് മദ്യം അമിതമായാൽ അക്രമാസക്തനാകും.മറ്റൊരാളായി മാറും. പിന്നെ ഒരു കാരണവുമില്ലാതെ മർദ്ദനം തുടങ്ങും. മദ്യപാനം നിർത്താൻ പല തവണആവശ്യപ്പെട്ടിരുന്നു.
കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കൊല്ലം പരവൂരിൽ എത്തി അന്തരിച്ച മുൻ മന്ത്രി സി വി പത്മരാജൻ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചന നടത്തി.സി.വി പത്മരാജൻ കോൺഗ്രസിനും പാർട്ടിക്കും നാടിനു നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധിയെ പറഞ്ഞു. അന്തരിച്ച സി. വി പത്മരാജന്റെ കൊല്ലം പരവൂരിൽ ഉള്ള വസതിയിൽ എത്തിയ രാഹുൽ കുടുംബാംഗങ്ങളെസന്ദർശിച്ച്അനുശോചനംഅറിയിക്കുകയും
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്.
കൊല്ലം:കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ
സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു.
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ഷോക്കേറ്റ് മരിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.പ്രാഥമിക വിവരമനുസരിച്ച്, സ്കൂൾ കെട്ടിടത്തിന് മുകളിൽ ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ കൃഷിയുള്ളത് കൊല്ലം ജില്ലയിൽ .
കൊല്ലം: പാവപ്പെട്ടവന്റെ മുഖ്യ ആഹാരമായ കപ്പപൊളിയാണ്.ബ്രസീലുകാരനാണെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ കൃഷിയുള്ളത് കൊല്ലം ജില്ലയിലാണ്.10488.83 ഹെക്ററിലാണ് കപ്പ കൃഷി. 3, 91,224 ടൺ കപ്പയാണ് കൊല്ലത്ത് വിളവെടുക്കുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കൊട്ടാരക്കര,വെട്ടിക്കവല,പൂതക്കുളം, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്നത്.കൊല്ലത്തിന്റെ മണ്ണ് മരചീനി കൃഷിക്ക് അനുയോജ്യമായതിനാലാണ് കർഷകർ കപ്പ കൃഷിയിലേക്ക് തിരിയുന്നത്.നീർ വാഴ്ചയുള്ള