ശബരിമല : ഇന്നലെ മല കേറിയത് ഒരു ലക്ഷത്തിലധികം പേർ…ദർശനത്തിന് വൻ തിരക്ക്
ശബരിമല: ശബരിമല ദർശനത്തിന് വൻ തിരക്ക്. ദർശനത്തിനായുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നതായും ഭക്തർ പറയുന്നു.മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് മല കേറിയത്. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ
ആന പ്രേമികളുടെ പ്രിയ കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു
ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നകൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു.പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന വേളയിലാണ് ആനപ്രേമികളെ കണ്ണീരിലാക്കി കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞത്.പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്.എരണ്ടക്കെട്ടിനെ തുടർന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു എന്നാണ് അറിയുന്നത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഗജവീരൻ ഓർമ്മയായത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ പനങ്ങോട്ടേല വാര്‍ഡിലാണ് ശാലിനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ശാലിനിക്കെതിരെ ആര്‍എസ്എസും ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിനു തോമസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്‌സിലേക്ക് പോയ
ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു
: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു.ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്,
വിവാഹം വേഗം നടക്കാനുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സ്ത്രീകള്‍ അറസ്റ്റില്‍
വിവാഹം വേഗം നടക്കാനുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സ്ത്രീകള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഭേരു എന്ന ദൈവത്തിനോട് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് നാല് യുവതികള്‍ ചേര്‍ന്ന് ബന്ധുവായ കുട്ടിയെ കൊന്നത്. കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. തന്റെ സഹോദരിമാരാണ് കുട്ടിയെ കൊന്നതെന്ന് കുട്ടിയുടെ പിതാവ് പോലിസിന് മൊഴി നല്‍കി. കുട്ടിയെ ബലിനല്‍കിയാല്‍
ബിഹാറിൽ ആര് വിജയിക്കൊടി പാറിക്കുമെന്ന് നാളെയറിയാം.
ബിഹാറിൽ ആര് വിജയിക്കൊടി പാറിക്കുമെന്ന് നാളെയറിയാം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാം. എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി.അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയ ചരിത്രം ബിഹാറിനുണ്ട്. സംസ്ഥാന ചരിത്രത്തിലെ
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു.
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിൽ നിന്ന് രാജേഷിനെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. വാൻ മറ്റണമെങ്കിൽ
ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം
ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ. ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട്. സ്ഫോടനം നടത്തിയ ഐ
സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കി ‘ഓപ്പറേഷന്‍ രക്ഷിത’
ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി 'ഓപ്പറേഷന്‍ രക്ഷിത'. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ രക്ഷിത' നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് നാല് റെയില്‍വേ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന