Follow us on Social Media
Back

കൊല്ലം:തെരുവ് നായ ആക്രമണ വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് സുപ്രീം കോടതി വിലക്കി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണം.തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക്

15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ

മലയാള സിനിമയുടെ പ്രമുഖ സംവിധായകൻ നിസാർ (65) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹം വിടവാങ്ങിയത്. ത്രിക്കോടിത്താനത്താണ് നിസാറിന്റെ ജനനം. 1994-ൽ പുറത്തിറങ്ങിയ സുദിനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും കൂടി 27 സിനിമകൾ സംവിധാനം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ ലാഫിങ് അപ്പാർട്ട്മെന്റ് നീർ ഗിരിനഗർ ആയിരുന്നു

ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ ലോക ഫുട്ബോളിന്റെ സൂപ്പർതാരം ലയണൽ മെസി ഡിസംബർ 12-ന് ഇന്ത്യയിലെത്തുന്നു. നാല് ദിവസത്തെ സന്ദർശനത്തിനിടെ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് മെസിയുടെ പരിപാടികൾ നടക്കുക. കേരള സന്ദർശനമില്ലെങ്കിലും, ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മെസിയെ നേരിൽ കാണാനുള്ള സ്വപ്നനിമിഷമാകുമെന്നാണ് പ്രതീക്ഷ. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. വിവിധ