Follow us on Social Media
Back

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിലൂടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളിലേക്ക് എത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുന്നത്. നാല് സ്ലാബുകളിൽ നിന്ന് രണ്ട് സ്ലാബുകളാക്കി ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ദരിദ്രർ,

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.

दक्षिण-पूर्वी दिल्ली में रात भर चले एक अभियान में, पुलिस ने 63 आरोपियों को गिरफ्तार किया है। इस दौरान भारी मात्रा में हथियार, एमडीएमए, कोकीन, हेरोइन और नकदी जब्त की गई। इस कार्रवाई में 500 पुलिसकर्मी और 40 टीमें शामिल

തെക്ക് കിഴക്കൻ ഡൽഹിയിൽ രാത്രി മുഴുവൻ നീണ്ട റെയ്ഡിൽ പോലീസ് 63 പ്രതികളെ അറസ്റ്റ് ചെയ്തു. ആയുധങ്ങൾ, എംഡിഎംഎ, കൊക്കെയ്ൻ, ഹെറോയിൻ, പണം എന്നിവയും പിടിച്ചെടുത്തു. 500 പോലീസുകാരും 40 സംഘങ്ങളും പങ്കെടുത്ത ഈ ഓപ്പറേഷൻ, മയക്കുമരുന്ന് മാഫിയയുടെ സാമ്പത്തിക ഉറവിടങ്ങൾക്കെതിരെയുള്ള ഡൽഹി പോലീസിൻ്റെ 'സീറോ ടോളറൻസ്' നയത്തിലെ നിർണായക ചുവടുവെപ്പാണ്.

കൊല്ലം:തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുകയായിരുന്നു. ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.440 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിന്നിൽ

പറവൂർ : കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സൈബർ ആക്രമണം നേരിട്ട സിപിഎം വനിതാ നേതാവ് കെ ജെ ഷൈൻ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള കോൺഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ

ഗസ്സ ഐക്യദാര്‍ഢ്യ സദസുമായി മുസ്‌ലിം ലീഗ്കോഴിക്കോട്: സകല അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തിഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർത്തുന്നതിനായി മുസ്‌ലിം ലീഗ് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിലാണ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും വരെ

കൊല്ലം:പത്തനംതിട്ടയിൽ കെ എസ് ഇ ബി പുതുതായി നിർമ്മിച്ച 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ (GIS) സബ്സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഇന്ന് (19.09.2025) നാടിനു സമർപ്പിക്കും. ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകുന്ന ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യാതിഥിയായി

നാളെ (സെപ്റ്റംബര്‍ 20) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ (സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍,