Follow us on Social Media
Back

കൊല്ലം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമ്പൂർണ ഡിജിറ്റൈസേഷൻ ബില്ലിംഗ് സംവിധാനത്തിന് തുടക്കമായി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഡിജിറ്റൽവത്ക്കരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. സമ്പൂർണ ഡിജിറ്റൈസേഷൻ്റെ ആദ്യഘട്ടമായ ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ബില്ലിംഗ് മോഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ഗണപതി ക്ഷേത്രഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും

കൊല്ലം:കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസിൽ കസ്റ്റഡിയിൽ എടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. വാഹനം നിർത്തി പുറത്തിറക്കിയപ്പോൾ ഓടി പോവുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

നാടക പ്രതിഭ മണിയപ്പൻ ആറൻമുളയുടെ നാല് നാടകങ്ങളുടെ സമാഹാരം" ഇര " യുടെ പ്രകാശനം ഒക്ടോബർ 12 ന് നടക്കും.പെരുമ്പാവൂർ കുന്നത്തു നാട് താലൂക്ക് ലൈബ്രറി ഹാളിൽ 12 ന്( ഞായർ ) വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങിൽ നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ മുൻ എം.എൽ.എ സാജു പോളിന് പുസ്തകം നൽകി കൊണ്ട്

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക

കൊല്ലം:കായിക പരിശീലനത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട ബസ് ബേയില്‍ കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാൻ ജില്ലയ്ക്കായി. കായിക പരിശീലന രംഗത്ത് അറിയപ്പെടുന്ന പല സ്ഥാപനങ്ങളും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ

ബാലരാമപുരത്ത് രണ്ടുവയസുകാരിയെകിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം

ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'* എന്ന വെബ് സീരീസ് വലിയ പ്രശംസ നേടിക്കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ലക്ഷ്യ, ബോബി ഡിയോൾ, രാഘവ് ജുയൽ, സഹർ ബാംബ്ബ എന്നിവർ പ്രധാന വേഷങ്ങളിലും, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, എസ്.എസ്. രാജമൗലി, ആമിർ ഖാൻ തുടങ്ങിയവർ അതിഥി വേഷങ്ങളിലും

മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. എന്നാൽ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കു മുൻവർഷങ്ങളെ പോലെ നിരക്കിൽ ഉള്ള വ്യത്യാസം തുടരും. കരിപ്പൂർ വിമാനത്താവളം വഴി പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന തീർത്ഥാടകർ സംസ്ഥാനത്തെ മറ്റ് ഹജ്ജ് എമ്പാർക്കേഷൻ സെന്ററുകളിൽ നിന്നും പുറപ്പെടുന്നതിനേക്കാൾ ഏകദേശം ഇരുപതിനായിരം രൂപ അധികമായി നൽകേണ്ടിവരും.