Follow us on Social Media
Back

കൊല്ലം:കെ.എസ്.ആർ.ടി.സി മൂന്നാറിൽ ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ചരിത്രം രചിച്ച് മുന്നേറുന്നു.ഫെബ്രുവരി 09 ന് ആരംഭിച്ച മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഒൻപതു് മാസം കൊണ്ട് ₹10007400 രൂപ വരുമാനം നേടി മൂന്നാർ ടൂറിസം രംഗത്തിനു തന്നെ പുത്തൻ ദിശാബോധവും ഉണർവും നൽകിയിരിക്കുന്നു.

കെ എസ് ആർടിസി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള സർവീസ് മൂന്നാറിലെത്തുന്ന സ്വദേശികളും വിദേശികളും ഒരുപോലെ ഏറ്റെടു‌ത്തു. മുന്നാറിന്റെ അതിരുകളില്ലാത്ത സൗന്ദര്യത്തിലേക്കുള്ള യാത്രയ്ക്കായി കെ എസ് ആർ ടി സി യുടെ സ്വന്തം ഗ്യാരേജിൽ പണികഴിപ്പിച്ച് റോയൽ വ്യു വിനോദ സഞ്ചാരികൾക്കായി സമ്മാനിക്കുകയായിരുന്നു. രണ്ടു നിലകളും ഗ്ലാസ്സുകളാൽ നിർമ്മിതമായ ഡബിൾ ഡെക്കർ യാത്രക്കാർക്ക് കൂടുതൽ ആസ്വാദ്യവിസ്മയമായി മാറി.

onlineksrtc swift.com എന്ന ലിങ്കിൽ കയറി നിങ്ങളുടെ ടിക്കറ്റ് ഉറപ്പിക്കാവുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച്
Travelling from
MUNNAR ROYAL VIEW DOUBLE DECKER
Going To
SIGHT SEEING
സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ബുക്ക് ചെയ്യാവുന്നതാണ്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment