Follow us on Social Media
Back

ടിയർ ഗ്യാസ് പൊട്ടി തെറിച്ചു 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്.അപകടം ഉണ്ടായത് പരിശീലനത്തിനിടെ

കരുനാഗപ്പള്ളി:പരിശീലനത്തിനിടെ കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പൊട്ടി 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത് എന്നാണ് അറിയുന്നത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment