ആന പ്രേമികളുടെ പ്രിയ കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു
ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന
കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു.
പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന വേളയിലാണ് ആനപ്രേമികളെ കണ്ണീരിലാക്കി കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞത്.
പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്.
എരണ്ടക്കെട്ടിനെ തുടർന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു എന്നാണ് അറിയുന്നത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഗജവീരൻ ഓർമ്മയായത്.