ജാതി അധിക്ഷേപം:സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിയെ പ്രതി ചേർത്ത് കേസെടുത്തു. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുള്ളത്.
പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്.
“പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം” എന്ന് പറഞ്ഞ് തന്നെ വിജയകുമാരി അധിക്ഷേപിച്ചെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
എംഫില്ലിൽ വിപിൻ്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാല ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.