ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പ് : വോട്ടർപട്ടിയിൽ പേര് ചേർക്കാൻ ഇന്നും നാളെയും അവസരം
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്താൻ ഒരവസരം കൂടി.
ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് ആണ് ഇന്നും നാളെയും പേര് ചേർക്കാൻ അവസരം ഉള്ളത്. പ്രവാസി ഇന്ത്യക്കാർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാവുന്നതാണ്.
ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച നവംബർ 14ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്.