വൻ ഭൂചലനം: അഫ്ഗാനിസ്ഥാനിൽ നിരവധി മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി പേർ മരണപെട്ടതായി റിപ്പോർട്ട്. തജികിസ്താനിലും ഉസ്ബെക്കിസ്താനിലും പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8 പേർ മരിച്ചതായും 180ലധികം പേർക്ക് പരിക്കേറ്റതായുമാണ് അറിയുന്നത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം 28 കിലോമീറ്റർ (17 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിഓഗസ്റ്റ് 31ന് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 2200ലേറെ പേർ മരണപ്പെട്ടിരുന്നു.