Follow us on Social Media
Back

മഹാ സമര പ്രഖ്യാപന റാലി നാളെ…സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ

മഹാ സമര പ്രഖ്യാപന റാലി നാളെ…
സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിച്ചെങ്കിലുംആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരാൻ ആശമാർ . നാളെ നടക്കുന്ന മഹാ സമര പ്രഖ്യാപന റാലിയിൽ തുടർ സമര രീതി പ്രഖ്യാപിക്കും. . ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചത് സമര വിജയമാണെന്ന് ആശ സമരസമിതി വ്യക്തമാക്കി. എന്നാൽ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്തതിനാൽ സമരം തുടരാനാണ് തീരുമാനം.
ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നുമാണ് ആശാ വർക്കർമാർ അറിയിക്കുന്നത്.
വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങളും സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment