പാഴ്‌സല്‍ നല്‍കിയില്ല…കാർ യാത്രികർ പായസക്കട തകര്‍ത്തു
തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് പായസ കടയിൽ നിന്നും പാഴ്‌സല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പായസക്കട തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് കാറിടിപ്പിച്ചു കട ഇടിച്ചു തകര്‍ത്തത്. കടയിൽ ഉണ്ടായിരുന്ന വില്പനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു.
പായസം തീർന്നിരിക്കുകയാണെന്നും അതിനാൽ പാർസൽ എടുക്കാനാവില്ലെന്നും പറഞ്ഞതിൽ ക്ഷുഭിതരായാണ് ഇവർ കട തകർത്തത്.
പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്.
KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്‌കോര്‍പിയോ വാഹനത്തിൽ എത്തിയവരാണ് കട ഇടിച്ചു തകർത്തത്.
ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു. പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.