Follow us on Social Media
Back

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക്വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക്
വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
തമിഴ്നാട് : കരൂർ അപകടത്തിൽ
ടി വി കെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. വിജയ് രൂപീകരിച്ച ടി വി കെ പാർട്ടിയുടെ സമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ ഇട്ട് കൊടുത്താണ് ധന സഹായം വിതരണം ചെയ്തത്. അപകട ശേഷം വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത് എന്നതും ശ്രദ്ധേയമാണ്.
കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് ദുരന്ത സ്ഥലത്ത് എത്തി യില്ലെന്നത് ഏറെ ചർച്ചയായിരുന്നു. സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയ 41 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment