Follow us on Social Media
Back

നിയമസഭയിലെ പ്രതിഷേധം മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ വിവാദ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെനിയമസഭയിൽ പ്രതിഷേധിച്ച മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു പാസാക്കുകയായിരുന്നു.
പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മർഷൽ ഷിബുവിന് പരുക്കേറ്റു. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ.
ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ കോടി രൂപയ്ക്ക് വിറ്റഴിച്ച ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment