Follow us on Social Media
Back

സംസ്ഥാനത്ത് ലഹരി കടത്ത് സംഘങ്ങൾ പെരുകുന്നു

കൊല്ലം:പശ്ചിമബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തുന്ന ബംഗാൾ സ്വദേശിയെ തിരുവനന്തപുരത്ത് എക്സൈസ് പിടികൂടി. രാകേഷ് മണ്ഡൽ എന്നയാളെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 18.63 ഗ്രാം ബ്രൗൺ ഷുഗറും 22 ഗ്രാമോളം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ലാൽകൃഷ്ണ, വിനോദ്, അഖിൽ എന്നിവരും ഉണ്ടായിരുന്നു.

പാലക്കാട് കൊപ്പത്ത് 7 ഗ്രാമോളം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂർ സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആർ.എസ്.സുരേഷ്, പാലക്കാട് ഇൻ്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഓസ്റ്റിൻ.കെ.ജെ, പട്ടാമ്പി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സൽമാൻ റസാലി.പി.കെ, കെ.മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാം ജോസ്.ജെ, അനൂപ് രാജ്ആർ.എൽ, നിതിൻ.സി.എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രുഗ്മിണി എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തതു

കൊണ്ടോട്ടി പാലക്കാപറമ്പിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 131.65 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ എന്നയാളാണ് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയർപോർട്ട് പരിസരങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ജിനീഷ്.ഇ, EI&IB ഇൻസ്പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) പ്രദീപ്.കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ലിജിന്‍.വി, എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്.ഇ, സച്ചിൻ ദാസ്.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന റെയ്‌ഡുകളിൽ ചേർത്തലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കൊക്കോതമംഗലം സ്വദേശി നന്ദകുമാർ (56 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.പി.സാബുവിന്റെ നേതൃത്വത്തിലാണ് മദ്യ ശേഖരം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനിലാൽ.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, അരുൺ അശോക്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുലേഖ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അടൂരിൽ വീട്ടിൽ സൂക്ഷിച്ച 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയുമായി ചെല്ലപ്പൻ. എന്നയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.ഒ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്.എസ്.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത്.എം, രാഹുൽ.ആർ, അജിത്.എം.കെ, കൃഷ്‌ണകുമാർ.എം.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment