അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ബിജെപി നേതാവ്
കണ്ണൂർ : ഇന്ന് അതി രാവിലെ2. 30ന് കണ്ണൂരിൽ ബി ജെ പി പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തി വിവാദത്തിലായത്. അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.
ഇന്ന് രാവിലെ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബറിഞ്ഞതിനെതിരായി നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം . കണ്ണിൽ നിന്നല്ല നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തുമെന്നും സി പി എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ വീട് തനിക്ക് അറിയാമെന്നും അർജുൻ പറഞ്ഞു.
സി പി എം നേതാക്കൾ ഓരോരുത്തരുടെയും മക്കൾ എവിടെ പഠിക്കുന്നു എന്നറിയാമെന്നും വേണ്ടി വന്നാൽ നിയമം കയ്യിലെടുത്ത് നടപ്പാക്കുമെന്നും അർജുൻ മാവിലക്കണ്ടി തന്റെ പ്രസംഗത്തിൽ ഭീഷണി പെടുത്തി.