കട്ടപ്പനയിൽ മാലിന്യക്കുഴിയിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു.
കൊല്ലം: ഇടുക്കി കട്ടപ്പനയില്‍ മാലിന്യക്കുഴിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ മൈക്കിള്‍, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കട്ടപ്പനയില്‍ നിന്നും പുളിയന്‍മലയിലേക്കുള്ള പാതയിലെ ഹോട്ടലിന്‍റെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആദ്യം കുഴിയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേര്‍ കൂടി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരെയും കാണാതായി.
ഇതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തു. സംഘത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.