Follow us on Social Media
Back

ആകാംക്ഷക്ക് വിരാമം..മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സജീവമാകുന്നു

സിനിമാലോകത്ത് നിലനിന്ന ആകാംക്ഷക്ക് വിരാമമിട്ട് മെഗാസ്റ്റാർ മമ്മൂട്ടി സിനിമ ലോകത്ത് വീണ്ടും സജീവമാകുന്നു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന സന്തോഷവാർത്ത നിർമ്മാതാവ് ആന്റോ ജോസഫ് ആണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ സിനിമാലോകത്തെ അറിയിച്ചത്. അസുഖം ഭേദമായി പ്രിയ താരം തിരിച്ചെത്തിയത് മലയാളികള്‍ ഒന്നടങ്കം ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്. അസുഖം ഭേദമായി തിരിച്ചെത്തിയ ശേഷം ഷൂട്ടിങ്ങുകളില്‍ എന്നാണ് സജീവമാകുക എന്ന ആകാംക്ഷക്കാണ് ഇപ്പോൾ വിരാമം ആയിട്ടുള്ളത്.
ആരാധകരുടെ ആ വലിയ ചോദ്യത്തിനാണ് നിർമാതാവ് ആന്റോ ജോസഫ് മറുപടി നല്‍കിയിരിക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടർന്ന് അഭിനയിക്കുവാൻ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിന്‍ ചെയ്യുമെന്നാണ് ആന്റോ ജോസഫ് എഫ് ബി പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചു.
ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് സ്‌ക്രീനിലെത്തിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ മാര്‍ക്കറ്റ് കൂടുതല്‍ വിപുലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് വ്യക്തമാക്കിയിരുന്നു.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment