സംവിധായകൻ പ്രിയനന്ദൻ പ്രകാശനം നിർവഹിക്കുന്ന മണിയപ്പൻ ആറന്മുളയുടെ ‘ഇര’ സമാഹാരം ഒക്ടോബർ 12ന്
നാടക പ്രതിഭ മണിയപ്പൻ ആറൻമുളയുടെ നാല് നാടകങ്ങളുടെ സമാഹാരം” ഇര ” യുടെ പ്രകാശനം ഒക്ടോബർ 12 ന് നടക്കും.
പെരുമ്പാവൂർ കുന്നത്തു നാട് താലൂക്ക് ലൈബ്രറി ഹാളിൽ 12 ന്( ഞായർ ) വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങിൽ നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ മുൻ എം.എൽ.എ സാജു പോളിന് പുസ്തകം നൽകി കൊണ്ട് പ്രകാശന കർ മ്മം നിർവ്വഹിക്കും.
കുന്നത്തു നാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്എം.കെ. മനോജ് അധ്യക്ഷനാകും. ഷാജി സരിക സ്വാഗതം പറയും. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. വിനോദ് കുമാർ കല്ലോളി, പി.ജി. സജീവ്, എൻ.പി. അജയകുമാർ, ഡോ.കെ.എൻ. ഉണ്ണികൃഷ്ണൻ ,എം.എ. സുലൈമാൻ തുടങ്ങിയവർ പ്രസംഗിക്കും.
കുന്നത്തു നാട് താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം പെരുമ്പാവൂർ മേഘലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.