ബീഹാറിൽ എൻബിഎൻ ഇന്ത്യ – നാഷണൽ മെസ്സഞ്ചർ സംയുക്ത പ്രീപോൾ സർവേ ആരംഭിച്ചു
പാറ്റ്ന: ബീഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ (NBNI)യും, അതിന്റെ സഹപത്രമായ ദി നാഷണൽ മെസ്സഞ്ചറും ചേർന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രീപോൾ സർവേയ്ക്ക് തുടക്കമായി.
ജനങ്ങളുടെ യഥാർത്ഥ അഭിപ്രായങ്ങളും രാഷ്ട്രീയ ചലനങ്ങളും അടയാളപ്പെടുത്തുന്ന വസ്തുനിഷ്ഠമായ സർവേ ഫലം മാത്രമേ എൻബിഎൻ ഇന്ത്യ പുറത്തിറക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ ഉയർച്ച-താഴ്ചകൾ, പ്രധാന നേതാക്കളുടെ ജനപിന്തുണ, തിരഞ്ഞെടുപ്പ് സാധ്യതകൾ തുടങ്ങി സമഗ്രമായ ചിത്രം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ സർവേയുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലൂടെയും സാമൂഹിക-രാഷ്ട്രീയ തലങ്ങളിലൂടെയും സർവേ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ടിന്റെ ആദ്യഘട്ട ഫലങ്ങൾ ഉടൻ തന്നെ ജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ അറിയിച്ചു.