തേഞ്ഞിപ്പാലത്ത് വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കടക്കം കഞ്ചാവ് വില്പന നടത്തിവന്ന ഓട്ടോ ഡ്രൈവർ പള്ളിക്കൽ സ്വദേശി കല്ലേപുറത്ത് പ്രസന്നൻ എന്നയാളെ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടി