മലയാളത്തിന്റെ മഹാനടൻ മധുവിന് ഇന്ന് പിറന്നാൾ
മലയാള സിനിമ ചരിത്രത്തിലെ മികച്ച നായക നടൻ മധുവിന് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ 92മത് ജന്മദിനമാണ് ഇന്ന് സിനിമാലോകം ആഘോഷിക്കുന്നത്.
ചെമ്മീൻ ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചലച്ചിത്ര കാവ്യങ്ങൾക്ക് പകർന്ന അസാധാരണ കലാകാരനാണ് മധു. കലാമൂല്യമുള്ള സിനിമകളിലും കച്ചവട സിനിമകളിലും ഒരേപോലെ കഴിവ് തെളിയിച്ചിട്ടുള്ള മധുസാർ ആറു പതിറ്റാണ്ടുകളിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്നു.
ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വരെ വഹിച്ചിട്ടുള്ള മധു കലാ സാംസ്കാരിക വേദിയിലെ സജീവസാന്നിധ്യവുമാണ്. വിശ്രമ ജീവിതത്തിനിടയിലും സിനിമയെയും കലയെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മധു ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു ‘എൻസൈക്ലോപീഡിയ’ ആണ്.
മലയാള സിനിമയിലെ സുപ്രധാന കാലഘട്ടത്തിലെ കണ്ണിയായി നിലനിൽക്കുന്ന മധു തന്റെ അഭിനയ മികവുകൊണ്ടും വശ്യ സുന്ദരമായ സ്വഭാവ വൈശിഷ്ടം കൊണ്ടും മലയാള സിനിമാരംഗത്തെ മറ്റുപല നടന്മാരെക്കാളും ശ്രദ്ധേയനായി ഇന്നും നിലനിൽക്കുന്നു. മലയാള സിനിമക്ക് മറക്കാനാവാത്ത മുഹൂർത്തങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച മധു സാറിന് പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുംലഭിച്ചിട്ടുണ്ട് ഹൃദ്യമായ ജന്മദിനാശംസകൾ നേരുകയാണ് പ്രേക്ഷകലോകം.
മലയാള സിനിമാരംഗത്ത് തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി ഇനിയും ഏറെക്കാലം മധു സാർ നമുക്കൊപ്പം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ആശംസിക്കാം..