പെരുമ്പാവൂരിൽ ഒക്ടോബർ 12ന് “ഇര”യുടെ പുസ്തക പ്രകാശനം
പെരുമ്പാവൂർ: പ്രശസ്ത നാടകസംവിധായകനും തിരക്കഥാകൃത്തും സാഹിത്യപ്രവർത്തകനുമായ ശ്രീ. മണിയപ്പൻ ആറന്മുളയുടെ പുതിയ കൃതി “ഇര”യുടെ പുസ്തക പ്രകാശനം വരും ഒക്ടോബർ 12-ന് പെരുമ്പാവൂരിൽ നടക്കും.
പെരുമ്പാവൂർ പുരോഗമന കലാസാഹിത്യ സംഘം, പെരുമ്പാവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ലൈബ്രറി കൗൺസിൽ ഹാളിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാഹിത്യ, നാടക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നാടകസംവിധാനത്തിലും സാഹിത്യരചനയിലും ഒരുപോലെ സജീവമായ മണിയപ്പൻ ആറന്മുളയുടെ “ഇര” സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ വായനക്കാരുമായി സംവദിക്കുന്ന കൃതിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.