Follow us on Social Media
Back

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തി

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തി

അതിസാഹസിക യാത്രക്കൊടുവിൽ അഫ്ഗാൻ ബാലൻ ഡൽഹി വിമാനത്താവളത്തിൽ എത്തി. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്നാണ് പതിമൂന്നുകാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തിയത്.
കാം എയർലൈൻസിന്റെ ലാൻഡിങ് ഗിയറിലായിരുന്നു ബാലന്റെ അതിസാഹസിക യാത്ര.
സുരക്ഷ നടപടികൾ പൂർത്തിയാക്കി കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചതായാണ് വിവരം. അഫ്ഗാനിസ്ഥാനിലെ കുന്ദുസ് സ്വദേശിയാണ് 13 കാരൻ. വിമാനത്തിന് സമീപം ടാക്സിവേയിലൂടെ ഒരു കുട്ടി നടക്കുന്നത് ശ്രദ്ധിച്ച വിമാനകമ്പനി ചീഫ് സെക്യൂരിറ്റി ഓഫീസർ ആണ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന് വിവരം നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ ടെർമിനൽ-3-ൽ ചോദ്യം ചെയ്യുകയും സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കി കാബൂളിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment