സംശയ രോഗം മൂത്ത് കാമുകിയെ കൊന്നിട്ട് മൃതദേഹത്തോടൊപ്പം സെൽഫി എടുത്തു കാമുകൻ
കാൺപൂർ: ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച പ്രണയം കൊലപാതകത്തിൽ കലാശിച്ചു. കാൺപൂർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ കാമുകിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണം.ഒരു യുവാവുമായി സംസാരിച്ചതിനെ ചൊല്ലി സൂരജ് ആകാംഷയുമായി വഴക്കിട്ടു. ആകാംഷയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം ഒളിപ്പിക്കാനായി സൂരജ് തന്റെ സുഹൃത്തായ ആശിഷ് കുമാറിനെ വിളിച്ചു. ആകാംഷയുടെ മൃതദേഹം ഒരു ബാഗിലാക്കി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് ഇരുവരും ചേർന്ന് മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി. ബാഗ് യമുനാ നദിയിൽ ഉപേക്ഷിച്ചു. അതിനു മുൻപ് സൂരജ് ബാഗിനൊപ്പം ഒരു സെൽഫിയും എടുത്തു.മകളെ കാണാനില്ലെന്ന് ഓഗസ്റ്റ് 8 ന് യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകി. മകളെ സൂരജ് തട്ടിക്കൊണ്ടുപോയെന്ന് അവർ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് സൂരജിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു ആകാശ്. അവിടെവെച്ചുള്ള പരിചയമാണ് പ്രണയമായത്. ഭാഗിനൊപ്പം എടുത്ത സെൽഫി സൂരജിന്റെ മൊബൈൽ ഫോണിൽ നിന്നും പോലീസ് കണ്ടെടുത്തു.