ഗസ്സ ഐക്യദാര്‍ഢ്യ സദസുമായി മുസ്ലിം ലീഗ്
ഗസ്സ ഐക്യദാര്‍ഢ്യ സദസുമായി മുസ്ലിം ലീഗ്
കോഴിക്കോട്: സകല അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തി
ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർത്തുന്നതിനായി മുസ്ലിം ലീഗ് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിലാണ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും വരെ ബോംബിട്ട് തകർക്കുന്ന ഇസ്രായേൽ
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെ ഓരോ ദിവസവും കൊന്നൊടുക്കിയാണ് ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്
. ഏകപക്ഷീയ യുദ്ധം തുടങ്ങി ഏതാനും മാസങ്ങൾക്കകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.ഇസ്രാഈൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ഗസ്സ ജനതക്കൊപ്പം മനുഷ്യ സ്നേഹികളെല്ലാം ചേർന്നുനിൽക്കേണ്ട സമയമാണിത്. ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസിൽ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.