രാഹുൽഗാന്ധി ഇന്ന് (വ്യാഴം )ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ… നരേന്ദ്ര മോദിയുംബിജെപി കേന്ദ്രങ്ങളും ആശങ്കയിൽ..
രാഹുൽഗാന്ധി ഇന്ന് (വ്യാഴം )ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ… നരേന്ദ്ര മോദിയും
ബിജെപി കേന്ദ്രങ്ങളും ആശങ്കയിൽ..
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ഇന്ന് രാവിലെ 10 മണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബിജെപി കേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുലിന്റെ പത്രസമ്മേളനം സൃഷ്ടിക്കുന്ന തലവേദന എത്രമാത്രമാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
നിലവിൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയത് വോട്ട് മോഷണത്തിലൂടെയാണ് എന്ന് വ്യക്തമായ തെളിവ് സഹിതം രാഹുൽഗാന്ധി പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത് ബിജെപിക്കും നരേന്ദ്രമോദിക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ജനപ്രീതി ഇടിയുവാനും കാരണമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങളെ മുന്നിൽ തുറന്നു പറയുന്ന ആറ്റം ബോംബ് തന്റെ കയ്യിൽ ഉണ്ടെന്ന് പ്രഖ്യാപിച്ച് ഏറെ വൈകാതെയാണ് രാഹുൽഗാന്ധി വോട്ട് മോഷണത്തിന്റെ തെളിവുകൾ പുറത്തുവിട്ട് രാജ്യത്തെ ഞെട്ടിച്ചത്. അതിനുശേഷം ബീഹാറിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും നയിച്ച വോട്ടർ അധികാർ യാത്ര ജനങ്ങളിൽ ഏറെ ആവേശം വിതറുകയും ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ ഏകുകയും ചെയ്തിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം തടയുവാൻ ബിജെപി നരേന്ദ്രമോദിയെ രംഗത്തിറക്കിയെങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല. ബിജെപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച വേളയിൽ ബിജെപി ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെയുള്ള ഹൈഡ്രജൻ ബോംബ് തന്റെ കയ്യിൽ ഉണ്ടെന്നും താമസം വിന അത് പൊട്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആ രാഷ്ട്രീയ ഹൈഡ്രജൻ വാർത്ത ബോംബ് ഇന്ന് രാഹുൽ പൊട്ടിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധി പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുള്ളത്. രണ്ടു മണിക്കൂർ നീളുന്ന വാർത്താസമ്മേളനമാണ് ഇന്ന് നടക്കുന്നത് എന്നാണ് അറിയുന്നത്. രാഹുൽഗാന്ധി വാർത്താസമ്മേളനം പ്രഖ്യാപിച്ചതു മുതൽ ബിജെപി കേന്ദ്രങ്ങളിൽ കനത്ത ആശങ്കയും മ്ലാനതയും പരന്നി രിക്കുകയാണ്. ജനാധിപത്യ ഇന്ത്യ ഇന്ന് രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് കാതോർക്കുകയുമാണ്.