വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു
കൊല്ലം: അഞ്ചാലുംമൂട് ഗവ: ഹൈ
സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെന്റ് ചെയ്തത്.അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കുട്ടിയെയും അന്വേഷണ വിധേയമായി സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.
ചൊവ്വാഴ്ച്ച വൈകിട്ടാണ് പ്ലസ്ടൂ വിദ്യാർത്ഥിയുടെ മൂക്ക് കായികാധ്യാപകനായ ഷാഫി ഇടിച്ചു തകർത്തത്. ഇടവേള സമയത്ത് സഭ്യമല്ലാത്ത വാക്കുകൾ വിദ്യാർത്ഥികൾ ഉപയോഗിച്ചത് ഷാഫി ചോദ്യം ചെയ്തു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.