പാലക്കാട് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നെന്നും അനൂപ് മീരയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.