ഫ്രാൻസിലെ പാരിസിൽ മുസ് ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തി
ഫ്രാൻസിലെ പാരിസിൽ മുസ് ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയതായി റിപോർട്ട്. മുസ് ലിംകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയോട് ചേർന്ന് പന്നിയുടെ തല ഉപേക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്. പാരിസിലെ നാല് പള്ളികളിലും ഉൾപ്രദേശങ്ങളിലെ അഞ്ച് പള്ളികളിലുമാണ് പന്നിയുടെ തല കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്‌തു. മുസ ്ലിം മത വിശ്വാസ പ്രകാരം പന്നികളെ അശുദ്ധമായാണ് കണക്കാക്കുന്നത്.കണ്ടെത്തിയ പന്നിയുടെ തലയിൽ അഞ്ചെണ്ണത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിൻ്റെ പേര് നീല നിറത്തിൽ എഴുതിയതായാണ് പുറത്തുവരുന്ന വിവരം. മാക്രോണിന്റെ ഫലസ്തീൻ അനുകൂല നിലപാടും മുസ്ലിം ജനത അദ്ദേഹത്തിന് നൽകുന്ന പിന്തുണയിലുള്ള അമർഷവുമായേക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവൃത്തികളെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാരിസ് പോലിസ് മേധാവി ലോറൻ്റ് ന്യൂനെസ് പറഞ്ഞു. ‘നിന്ദ്യമായ’ പ്രവർത്തി എന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിളിച്ചത്. വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ളത് ഫ്രാൻസിലാണ്. ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയും ഫ്രാൻസിലാണ്