മദ്യലഹരിയിൽ തിരുവനന്തപുരത്ത് മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി.
മദ്യലഹരിയിൽ തിരുവനന്തപുരത്ത് മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി.
തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മദ്യലഹരിയിൽ എത്തിയ മകന് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കുടുംബ വഴക്കിനിടയിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി 12 മണിയോടെയാണ് മകന്റെ മർദ്ദനമേറ്റ രവീന്ദ്രന് മരനപെട്ടത്.. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.
രാത്രി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും അമ്മയുമായി വാക്കുതര്ക്കത്തിലേര്പ്പെട്ടപ്പോൾ വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പൊലീസ് എത്തുന്നത് വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പ്രതി പൊലീസ് കസ്റ്റഡിയില്‍ ആണ്. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.