അമീബിക് മസ്തിഷ്‌ക ജ്വരം:
അമീബിക് മസ്തിഷ്‌ക ജ്വരം:
മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ടു മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർ മരണപ്പെട്ടു.
ഇതിൽ മൂന്നുമാസം മാത്രം പ്രായമുള്ള ഒരു ആൺകുഞ്ഞും ഉൾപ്പെടുന്നു. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞ് 28 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.
മലപ്പുറം കണ്ണമംഗലം വേങ്ങര സ്വദേശി റംല (52) ആണ് ഇന്നലെ രാവിലെ മെഡിക്കൽ കോളേജിൽ മരണപ്പെട്ട മറ്റൊരാൾ.
റംലക്ക് ജൂലൈ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സംസ്ഥാനത്തനിലവില്‍ പത്ത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളതായി അധികൃതർ അറിയിച്ചു.