Follow us on Social Media
Back

വോട്ട് അധികാർ യാത്ര റാലിക്കിടെ കരിങ്കൊടി കാണിക്കാൻ എത്തിയവർക്ക് മിഠായി നൽകി രാഹുൽ ഗാന്ധി

വോട്ട് അധികാർ യാത്ര റാലിക്കിടെ കരിങ്കൊടി കാണിക്കാൻ എത്തിയവർക്ക് മിഠായി നൽകി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജനാധിപത്യ മതേതര വിശ്വാസികൾക്ക് പുത്തൻ ഉണർവ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ റാലിക്കിടെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കിയ രാഹുൽ ഗാന്ധിയുടെ പ്രവർത്തനവും ജന ശ്രദ്ധ നേടി ശ്രദ്ധേയമായി. പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഭരണകൂട- രാഷ്ട്രീയ മേലാളന്മാർക്കുള്ള ശക്തമായ പ്രഹരം കൂടിയാണ് രാഹുലിന്റെ ഈ പ്രവർത്തനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുവമോർച്ചക്കാരുടെ പ്രതിഷേധം കണ്ട ഉടനെ വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍ ഗാന്ധി.
ബീഹാറിൽ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് വോട്ടര്‍ പട്ടിക പുതുക്കുന്നത് രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് വോട്ടർ അധികാർ യാത്രയോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്തു രാഹുല്‍ പറഞ്ഞു.
ബിജെപിയും
ആര്‍ എസ് എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് ‘വോട്ട് ചോരി’യില്‍ ഏർപ്പെട്ടിരിക്കുകയാണെന്നും മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകള്‍ മോഷ്ടിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ ഒരു വോട്ട് പോലും മോഷ്ടിക്കാന്‍ ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment