Follow us on Social Media
Back

മോണാലിസ ഇനി മലയാള സിനിമയിൽ

മോണാലിസ ഇനി മലയാള സിനിമയിൽ

തിരുവനന്തപുരം: മഹാകുംഭമേളയ്ക്കിടെ മാലകൾ വിൽക്കുന്നതിനിടെ വൈറൽ താരമായ 16 കാരി മോണാലിസ ഭോസ്ലെ മലയാള സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.

മോണാലിസ നായികയായെത്തുന്ന പുതിയ മലയാള സിനിമയാണ് “നാഗമ്മ”. “നീലാത്താമര” സിനിമയിലൂടെ ശ്രദ്ധ നേടിയ നടൻ കൈലാഷിനൊപ്പമാണ് മോണാലിസ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്ന് മോണാലിസ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി. പ്രശസ്ത സംവിധായകൻ സിബി മലയിൽ ചടങ്ങിൽ പങ്കെടുത്തത് ചിത്രത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

പി. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജീലി ജോർജ് നിർമ്മിക്കുകയാണ്. കഥാപശ്ചാത്തലത്തിൽ മോണാലിസയ്ക്കുള്ള കഥാപാത്രം നിർണായക സ്ഥാനമെടുക്കുമെന്ന് സിനിമാ സംഘത്തിന്റെ സൂചന.

വൈറൽ താരമായി ശ്രദ്ധ നേടിയ ഒരു പെൺകുട്ടി മലയാള സിനിമയിലെ നായികയായി എത്തുന്നതോടെ, “നാഗമ്മ” പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment