
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഇത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല എന്നു പറയപ്പെടുന്നു.
ആർഎസ്എസിലെയും ബിജെപിയിലെയും ഉന്നത നേതാക്കളെ പരാതി അറിയിച്ചെങ്കിലും കൃത്യമായ പരിഹാരം ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപം ഉണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന്റെ ബന്ധുകൂടിയാണ് പരാതിക്കാരി എന്നറിയുന്നു.
ശോഭാ സുരേന്ദ്രൻ, വി മുരളീധരൻ, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപി നേതാക്കളെയും പരാതിയുമായി സമീപിച്ചിട്ട് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല എന്ന് പറയപ്പെടുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി കൂടിയായിരുന്നു കൃഷ്ണകുമാർ.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞ വാർത്താ ബോംബിൽ പെട്ട ഒന്നാണിതെന്ന് അനുമാനിക്കുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിൽ സിപിഎം നേതൃത്വവും അങ്കലാപ്പിലായി രിക്കുകയാണ്. അടുത്ത ബോംബ് ആർക്കെതിരെ ആണ് എന്ന് ഒരു നിശ്ചയമില്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്.