
ടിക്‌ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ടിക്‌ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആപ്പ് ഇന്ത്യയിൽ നിരോധിതമായ നിലയിലാണ് തുടരുന്നതെന്നും സർക്കാർ അറിയിച്ചു.
ചിലർക്ക് ടിക്‌ടോക്കിന്റെ വെബ്സൈറ്റ് തുറക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, അതിൽ ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ സാധിച്ചിട്ടില്ല. കൂടാതെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ആപ്പ് ഇപ്പോഴും ലഭ്യമല്ല.
2020-ൽ ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ ടിക്‌ടോക്ക് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചത്. സർക്കാരിന്റെ പുതിയ വിശദീകരണത്തോടെ ടിക്‌ടോക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി.