
ഗോവിന്ദയും സുനിതയും വേർപിരിയുന്നു
മുംബൈ ∙ ബോളിവുഡ് നടൻ ഗോവിന്ദയും ഭാര്യ സുനിത ആഹുജയും 37 വർഷത്തെ വിവാഹജീവിതത്തിന് ശേഷം വേർപിരിയാൻ പോകുന്നതായുള്ള വാർത്തകൾ പുറത്തുവന്നു.
സുനിത ബാൻദ്ര ഫാമിലി കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ടുകളുണ്ട്. വ്യഭിചാരം, ക്രൂരത, ഉപേക്ഷണം എന്നിവയാണ് ഹർജിയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ.
സ്വന്തം യൂട്യൂബ് വ്ലോഗിൽ സംസാരിക്കുന്നതിനിടെ പൊട്ടികരഞ്ഞുകൊണ്ട് സുനിത, “എന്റെ ജീവിതത്തെ കുറിച്ച് പലരും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇങ്ങനെയൊരു സ്ഥിതിവിശേഷം വരുമെന്ന് കരുതിയിരുന്നില്ല” എന്ന് പറഞ്ഞു.
ഗോവിന്ദ – സുനിത ദമ്പതികൾ ഏറെക്കാലമായി ആരാധകർക്ക് പ്രിയപ്പെട്ട താരജോഡികളിൽ ഒന്നായിരുന്നു. എന്നാൽ, കോടതിയിലെ നടപടികൾക്ക് പിന്നാലെ അവരുടെ ബന്ധം വിവാഹമോചനത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ ശക്തമാണ്.