
ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ
ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ
ലോക ഫുട്ബോളിന്റെ സൂപ്പർതാരം ലയണൽ മെസി ഡിസംബർ 12-ന് ഇന്ത്യയിലെത്തുന്നു. നാല് ദിവസത്തെ സന്ദർശനത്തിനിടെ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് മെസിയുടെ പരിപാടികൾ നടക്കുക.
കേരള സന്ദർശനമില്ലെങ്കിലും, ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മെസിയെ നേരിൽ കാണാനുള്ള സ്വപ്നനിമിഷമാകുമെന്നാണ് പ്രതീക്ഷ. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും.
വിവിധ സാംസ്കാരിക, കായിക പരിപാടികളിൽ പങ്കെടുക്കുന്ന മെസി ഡിസംബർ 15-ന് ഇന്ത്യ വിടും. ഇന്ത്യയിലെ കായികലോകം ഇതിനകം തന്നെ ഈ സന്ദർശനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.