
ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം.
കൊല്ലം:ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.
ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഓഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ലോക ആനദിനം.
2011-ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം. ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു. പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷനും ഓഗസ്റ്റ് 12-ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുംചെയ്തു. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും[ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.
ആർ. മോഹൻദാസ്
റിപ്പോർട്ടർ കൊല്ലം.