ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി)ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടൻ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം തുടങ്ങിയത്. തുടർന്ന് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ബലാത്സംഗം നടത്തിയെന്നും, 2023-ൽ തന്നെ ഉപേക്ഷിച്ചതായും യുവതി പറഞ്ഞു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഈ കേസിൽ വേടൻ മുമ്പ് പുലിപ്പല്ല് കേസിൽ പ്രതിയായിരുന്ന സമയത്ത് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് ഉപാധികളോടെ തിരികെ ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം വേടൻ എവിടെയാണെന്ന് വ്യക്തമല്ല. ഇയാളുടെ സംഗീത പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 18-ാം തീയതി പരിഗണിക്കും. അതിന് മുമ്പായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
NBN India TV