Follow us on Social Media
Back

UPI മാറ്റം വരുന്നു

ന്യൂഡൽഹി: നമ്മളിൽ പലരും ദിവസേന ഉപയോഗിക്കുന്ന UPI (ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ) സിസ്റ്റത്തിൽ ഈ ഓഗസ്റ്റ് 1 മുതൽ ചില പുതിയ നിയമങ്ങൾ വരാനിരിക്കുകയാണ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എല്ലാവർക്കും ബാധകമായ പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ നോക്കാം:

  1. ബാലൻസ് പരിശോധിക്കാം, പക്ഷേ പരിമിതിയായി

ഇനി മുതൽ ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ടിന്റെ ബാലൻസ് മാക്സിമം 10 തവണ മാത്രം പരിശോധിക്കാനാകും. അതിനു മുകളിൽ നോക്കാൻ ശ്രമിച്ചാൽ, ബ്ലോക്ക് ചെയ്യും.

  1. AutoPay (ഓട്ടോമാറ്റിക് കട്ട്) ഇനി സമയപരിധിയോടെ

നമ്മൾ സജ്ജീകരിച്ചിരിക്കുന്ന OTT സബ്സ്ക്രിപ്ഷനുകളും, മൊബൈൽ-ലൈറ്റ് ബില്ലുകളും ഇനി AutoPay വഴി പണം കടത്തുന്നത് രാവിലെ 12 മുതൽ രാത്രി 11 വരെ മാത്രം ആകും. അതിനു പുറത്ത് പോയാൽ, പണം കടക്കുന്നത് അടുത്ത ദിവസം ആയിരിക്കും.

  1. ബില്ലുകൾക്കും പുതിയ നിയന്ത്രണം

ഇനി നിങ്ങൾ സജ്ജമാക്കിയ ബിൽ പെയ്മെന്റുകൾക്കായി മുൻകൂട്ടി പണം കട്ട് ചെയ്യുന്ന രീതിയും സമയക്രമവും മാറും. അതിനാൽ ഇനിയും അകാല ബില്ലുകൾ പോകാതിരിക്കാൻ, ചുരുക്കം നോക്കണേ.

  1. സുരക്ഷാ സംവിധാനങ്ങൾ കൂടി ശക്തമാക്കുന്നു

പേയ്‌മെന്റ് ആപ്പുകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാനാണ് ശ്രമം. ബയോമെട്രിക്, പിന്, ഒടിപി തുടങ്ങിയവ കൂടുതൽ സ്ട്രിക്റ്റ് ആക്കും.

ഫേക് മെസേജുകൾ, ലിങ്കുകൾ, ലോൺ ഓഫറുകൾ – എല്ലാം ഒഴിവാക്കണം!

  1. ബിസിനസുകാർ ശ്രദ്ധിക്കണം

Recurring Payment നൽകുന്ന കമ്പനികൾക്ക് കൂടുതൽ രജിസ്ട്രേഷൻ-ആധികാരികത തെളിയിക്കണം. ചെറുകിട സംരംഭങ്ങൾക്കു ഇത് ബാധകമാകും.

ഉപയോക്താക്കൾ ചെയ്യേണ്ടത്?

UPI ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക

ബിൽ / AutoPay ഒന്നുമൊന്ന് റിവ്യൂ ചെയ്യുക

അനാവശ്യമായി ബാലൻസ് ചെക്ക് ചെയ്യുന്നത് കുറക്കുക
സുരക്ഷിത ആപ്പുകൾ മാത്രം
ഉപയോഗിക്കുക

ഫോൺ/ഇന്റർനെറ്റിൽ വരുന്ന ഫേക്ക് ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്

NBNI പറയുന്നത്:
“നമ്മുടെ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ആണ് ഈ മാറ്റങ്ങൾ. മുതിർന്നവരേയും വീട്ടിലെ മറ്റു അംഗങ്ങളേയും ഈ മാറ്റങ്ങൾ അറിയിച്ച് സഹായിക്കൂ!”

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക 👉 www.nbnindia.in

#UPIമാറ്റങ്ങൾ #പുതിയനിയമങ്ങൾ #NBNEasyTalk #MalayalamUPINews #NBNI #AutoPayLimit #DigitalIndia #UPIChanges2025

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment