
കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.
കൊല്ലം: കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. പോലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌തയുവതിക്കാണ്ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. യുവതി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് അവസാനിപ്പിച്ചില്ല. കൊല്ലത്താണ് ഇയാൾ ഇറങ്ങിയത്.മറ്റൊരു ബസിൽ കയറി ഇയാൾ പോകുകയും ചെയ്തു.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആണ് യുവതി പരാതി നൽകിയിരിക്കുന്നത്.