
28 കിലോ സ്വർണക്കളളക്കടത്ത് ദമ്പതികൾ പിടിയിൽ
സൂരത്ത് വിമാനത്താവളത്തിൽ 28 കിലോ സ്വർണ്ണവുമായി : ദമ്പതികൾ പിടിയിൽ, വില 25 കോടി രൂപ
സ്വന്തം റിപ്പോർട്ട് – National Broadcasting News India | 2025 ജൂലൈ 23
സൂരത്ത്: ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് IX-174 വിമാനത്തിൽ ഇന്ത്യയിലെത്തിയ ഗുജറാത്ത് സ്വദേശിയായ ദമ്പതികൾ വൻ സ്വർണക്കള്ളക്കടത്ത് ശ്രമം കസ്റ്റംസും സിഐഎസ്എഫും ചേർന്ന് പിടികൂടി ഏകദേശം 28 കിലോ സ്വർണ പേസ്റ്റ്, ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇവർ യാത്ര ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
വൈറൽ ഡോളകിയയും ഭാര്യ ഡോളി ഡോളകിയയുമാണ് പിടിയിലായത്. ഇരുവരും സൂറത്തിലെ കോസാഡ് മേഖലയിൽ താമസിക്കുന്നവരാണെന്നാണ് വിവരം. ഇവർ ജൂലൈ 20-ന് രാത്രി 10 മണിയോടെ വിമാനത്തിൽ ദുബായിൽ നിന്ന് സൂറത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
CISF ഉദ്യോഗസ്ഥർക്ക് ഇവരുടെ നടക്കുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വൻ കള്ളക്കടത്ത് ശ്രമം പുറത്തായത്. പുരുഷന്റെ ശരീരത്തിൽ നിന്ന് ഏകദേശം 12 കിലോയും, സ്ത്രീയുടെ ശരീരത്തിൽ നിന്ന് 16 കിലോയും സ്വർണ പേസ്റ്റ് പിടിച്ചെടുത്തു. ആകെ 28.1 കിലോ സ്വർണ പേസ്റ്റ് കണ്ടെടുത്തതായാണ് കസ്റ്റംസ് അധികൃതരുടെ കണ്ടെത്തൽ.
അന്വേഷണ സംഘം പിന്നീട് ഈ സ്വർണ പേസ്റ്റ് ശുദ്ധമാക്കിയപ്പോൾ ഏകദേശം 24.8 കിലോ ശുദ്ധസ്വർണം ലഭിച്ചു. ഇതിന്റെ വിപണിവില ഏകദേശം ₹25.57 കോടി രൂപയിലധികമാണ് എന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ ഇതുവരെ നടന്ന ഏറ്റവും വലിയ സ്വർണക്കള്ളക്കടത്ത് പിടികൂടലാണ് ഇതെന്നാണ് അധികൃതർ വ്യക്തമാക്കി.
ഇവരെ ഉപയോഗിച്ച സംവിധാനങ്ങൾ, വിദേശ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് കസ്റ്റംസ് വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേർന്ന് അന്വേഷണം തുടരുകയാണ്. ഇത് വഴി ഇവർ മുമ്പും ഇതുപോലെയുള്ള ശ്രമങ്ങളിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സൂറത്ത് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും കസ്റ്റംസും സുരക്ഷാ ഏജൻസികളും ചേർന്ന് തീരുമാനങ്ങൾ എടുത്തതായി അറിയുന്നു.
വാർത്ത: National Broadcasting News India
🌐 www.nbnindia.in | press@nbnindia.in