Follow us on Social Media
Back

സൈബർ തട്ടിപ്പുകൾ കൊണ്ട് ഇന്ത്യക്കാർക്ക് നഷ്ടമായത് 22,845 കോടി രൂപ

ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ കൊണ്ട് ഇന്ത്യക്കാർക്ക് നഷ്ടമായത് 22,845 കോടി രൂപ
(National Broadcasting News India | 2025 ജൂലൈ 23)

2024-ൽ സൈബർ കുറ്റവാളികൾ ഇന്ത്യക്കാർക്ക് 22,845.73 കോടി രൂപയുടെ നഷ്ടം വരുത്തിയതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ 206 ശതമാനത്തോളം വർധനയുള്ളതാണ് ഈ നഷ്ടം. ഇത് സംബന്ധിച്ച വിവരങ്ങൾ ചൊവ്വാഴ്ച ലോക്സഭയിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ലോക്സഭയിൽ നൽകിയ മറുപടിയിലാണ് രാജ്യത്തുടനീളമുള്ള സൈബർ തട്ടിപ്പുകളുടെ ഭീമമായ വർദ്ധനവിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്ത് വന്നത്. 2023-ൽ ഈ തുക ഏകദേശം 7,486.92 കോടി രൂപയായിരുന്നുവെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

സൈബർ ക്രൈം പോർട്ടലിൽ ലഭിച്ച പരാതികൾ പ്രകാരം, 2024 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ മാത്രം 16,30,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ വ്യക്തമാക്കി. ഇതിൽ 21,800 കേസുകളിലധികം ഫയിര് ചെയ്തു.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ക്രമിനൽ ഗ്രൂപ്പുകളുടെ പ്രവർത്തനമാണ് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം വരുത്തുന്നത്. ഫോണിലൂടെ, മെസേജുകൾ വഴി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജ ആപ്പുകൾ വഴിയുമാണ് വലിയ തോതിൽ തട്ടിപ്പ് നടക്കുന്നത്.

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൈബർ ക്രൈം പോർട്ടൽ (www.cybercrime.gov.in), 1930 എന്ന ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയവ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സർക്കാരിന്റെ മുന്നറിയിപ്പുണ്ട്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒടിപി മുതലായവ എവിടെയും പങ്കുവെക്കരുതെന്നും വ്യാജ കോളുകൾക്കോ മെസേജുകൾക്കോ വിശ്വസിക്കരുതെന്നും നിർദേശം നൽകുന്നു.

വാർത്ത: നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ (NBNI)

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment