Follow us on Social Media
Back

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ബിജെപിയിൽ അന്തിമ ചർച്ച: ശശി തരൂർ പരിഗണനയിൽ

ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയോടൊപ്പം രാജ്യത്ത് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ബിജെപിയും എൻ.ഡി.എയും തമ്മിൽ ശക്തമായ ചർച്ചകൾ നടക്കുകയാണ്. ഒരു വ്യക്തിയെ മാത്രം തിരഞ്ഞെടുക്കുന്നില്ല; ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യാൻ കഴിയുന്ന മുഖങ്ങളെയാണ് ശ്രദ്ധയിൽ കെട്ടിയിരിക്കുന്നത്.

നിലവിൽ തിരുവനന്തപുരം ലോക്‌സഭാ എംപിയായ ഡോ. ശശി തരൂർ കോൺഗ്രസിനുള്ളിൽ നിന്നും ദൂരപ്പെടുന്നുവെന്ന സൂചനകൾ കഴിഞ്ഞ കുറേ മാസങ്ങളായി ശക്തമാണ്. ദേശീയതലത്തിൽ നയം രൂപപ്പെടുത്തലിലെയും വിദേശകാര്യ കാര്യങ്ങളിലെയും പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ തരൂർ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നുവെന്നാണ് NBNI അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

കോൺഗ്രസ് പാർട്ടിയുമായി ഉള്ള അകലം ശക്തമായ സാഹചര്യത്തിൽ, ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നും അദ്ദേഹവുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് സൂചന.

അദ്ദേഹമെന്ന് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, തിരുവനന്തപുരത്ത് സ്ഥാനമൊഴിയുന്ന ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് വലിയ സാധ്യത സൃഷ്ടിക്കുമെന്നത് പാർട്ടിയുടെ കണക്കുകൂട്ടലിലുണ്ട്.

ശശി തരൂർ രാജിവെച്ചാൽ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന് സുവർണാവസരം

ശശി തരൂർ നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുകയാണെങ്കിൽ, ലോക്‌സഭയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിവാകും. ഇതുവഴി, കേരളത്തിൽ ബി.ജെ.പി എക്കാലത്തെയും ശക്തമായ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യതയുണ്ട്.

കേന്ദ്രത്തിലെ മുൻ മന്ത്രി, ഇപ്പോഴത്തെ ബി.ജെ.പി കേരള പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനാണ്.

വലിയ ജനപിന്തുണയുള്ള തരൂരിന് പകരം വരുന്ന രാജീവ്, പുതിയ എംപി അയാൾ എൻ.ഡി.എയ്ക്ക് ഗുണകരമാകുമെന്ന് പാർട്ടി കണക്കാക്കുന്നു.

ഇത് കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് ഒരുപാട് ഗുണകരമാകുന്നു കേന്ദ്ര നേതൃത്വം കരുതുന്നു

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപിയുമായുള്ള പുനഃസന്ധിയിലൂടെ വീണ്ടും എൻ.ഡി.എയുടെ വിശ്വസ്തനായി മാറിയിരിക്കുകയാണ്. സമതുലിതവും സംയമിതവുമായ രാഷ്ട്രീയനിലപാടുകൾ ഉള്ള നിതീഷിനെ ഉപരാഷ്ട്രപതിയാക്കാനാണ് മറ്റ് ചില നേതാക്കളുടെ താല്പര്യം.

അങ്ങനെ വന്നാൽ നികേഷിനെ ബിഹാറിൽ നിന്ന് മാറ്റി പൂർണ്ണമായും ബിജെപി കൈകളിൽ ബീഹാർ കിട്ടുമെന്ന് വിശ്വാസം ചില നേതാക്കൾക്കുണ്ട്

ഇനി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭയിലും ഗുണം ചെയ്യാൻ കഴിയുന്ന, രാജ്യത്തെ വിവിധ മേഖലകളിൽ അംഗീകാരം ഉള്ള, വിശ്വാസ്യതയുള്ള സ്ഥാനാർത്ഥിയെ ബിജെപി തിരഞ്ഞെടുത്തേക്കും.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക ജൂലൈ അവസാനം നടക്കുന്ന NDA പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും

ശശി തരൂർ — കോൺഗ്രസിൽ നിന്ന് ദൂരവത്കരിച്ചുള്ള സാഹചര്യത്തിൽ, ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണനയിൽ

തിരഞ്ഞെടുപ്പ് ഗെയിം പ്ലാൻ — തരൂർ രാജിവെച്ചാൽ, രാജീവ് ചന്ദ്രശേഖരന് തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യത

BJP പാർട്ടി തീരുമാനം ഉടൻ — NDAയുടെ ഔദ്യോഗിക യോഗം ഉണ്ടാകും

എൻഡിഎഫ് പരിഗണിക്കുന്ന പ്രമുഖ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാരുടെ ലിസ്റ്റ് ഇവയാണ്

* ഡോ. ശശി തരൂർ – കോൺഗ്രസിൽ നിന്ന് പുറത്തേക്ക് നീങ്ങാൻ സാധ്യതയുള്ള പ്രശസ്ത എംപി. ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി എത്താമെന്ന സാധ്യത.

* നിതീഷ് കുമാർ – നിലവിലെ ബീഹാർ മുഖ്യമന്ത്രി; NDAയുടെ വിശ്വസ്തൻ. രാജ്യതലത്തിൽ ശക്തമായ ബന്ധം.

* അനന്ദിബെൻ പട്ടേൽ – മുൻ ഗുജറാത്ത് മുഖ്യമന്ത്രി; വനിതാ പ്രതിനിധിത്വം നൽകാൻ അനുയോജ്യമായ നേതാവ്.

* എസ്ഐ കിഷോർ – മുൻ സുപ്രീംകോടതി ജഡ്ജി; നിയമപരമായ പ്രതിനിധിത്വം, ക്ലീൻ ഇമേജ്.

* മുകേഷ് സഹനി – ബീഹാറിലെ ന്യൂനപക്ഷ ചുരുക്ക സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന വോയ്സ്.

* എം.ജെ. അക്ബർ – മുൻ കേന്ദ്രമന്ത്രി; മുസ്ലിം ന്യൂനപക്ഷ പ്രതിനിധിത്വം നൽകാൻ സാധ്യതയുള്ള പേര്.

* ശരത് പവാർ എൻ സി പി യുടെ ദേശീയ അദ്ധ്യക്ഷൻ പവാറിന് ഉപരാഷ്ട്രപദം കൊടുത്താൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് വലിയൊരു ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നു

NBNI യുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത്

ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം അടുത്തവർഷം വരുന്ന തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ്. ശക്തമായ സാമൂഹിക – രാഷ്ട്രീയ കണക്കുകൂട്ടലുകൾ പിന്‍തുണയോടെ, വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളെ പാർട്ടി ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നു.

National Broadcasting News India (NBNin

NBNI TV

Official Website: www.nbnindia.in

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment