
കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കൊല്ലം പരവൂരിൽ എത്തി അന്തരിച്ച മുൻ മന്ത്രി സി വി പത്മരാജൻ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചന നടത്തി.
സി.വി പത്മരാജൻ കോൺഗ്രസിനും പാർട്ടിക്കും നാടിനു നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധിയെ പറഞ്ഞു. അന്തരിച്ച സി. വി പത്മരാജന്റെ കൊല്ലം പരവൂരിൽ ഉള്ള വസതിയിൽ എത്തിയ രാഹുൽ കുടുംബാംഗങ്ങളെസന്ദർശിച്ച്അനുശോചനംഅറിയിക്കുകയും ചെയ്തു.
മികച്ചരാഷ്ട്രീയനേതാവുംഭരണകർത്താവുമായിരുന്നു പത്മരാജൻ. പാർട്ടി എക്കാലവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും. തന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയോട് സോണിയ ഗാന്ധിയോടും അദ്ദേഹത്തിനുണ്ടായ വ്യക്തിബന്ധവും രാഹുൽഗാന്ധി ഓർമ്മിപ്പിച്ചു. സോണിയ ഗാന്ധിയുടെ അനുശോചനവും കുടുംബാംഗങ്ങളെ അറിയിച്ചു. സി.വി പത്മരാജന്റെ ഭാര്യ വസന്തകുമാരി മക്കളായ സജി,അനി എന്നിവരെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. സി.വി പത്മരാജന്റെ അന്ത്യവിശ്രമസ്ഥലത്ത് രാഹുൽഗാന്ധി പുഷ്പാർച്ചന നടത്തി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എഐസിസി ജനറൽ സെക്രട്ടറി ദീപാവദാസ് മുൻഷി, എൻ കെ പ്രേമചന്ദ്രൻ,,രാജ് മോഹൻ ഉണ്ണിത്താൻ, രമേശ് ചെന്തിത്തല, പി.സി വിഷ്ണു നാഥ്, പി.രാജേന്ദ്ര പ്രസാദ്,ബിന്ദു കൃഷ്ണ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.