Follow us on Social Media
Back

“വൈകിട്ട് വൈദ്യുതി ഉപയോഗിച്ചാൽ മൂന്നിരട്ടി നിരക്ക്?

പ്രചരിച്ച പ്രചാരണത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്ത്

KSEB clarifies: ‘TOD നിരക്ക് എല്ലാർക്കും ബാധകമല്ല; തെറ്റായ പ്രചാരണങ്ങളിൽ ശ്രദ്ധിക്കുക’

തിരുവനന്തപുരം:

കെ.എസ്.ഇ.ബി (KSEB) ടൈം ഓഫ് ഡേ (Time of Day / TOD) നിരക്കുകൾ ഏർപ്പെടുത്തിയതായി പറഞ്ഞു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്ന ഒരു സന്ദേശം ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും കാരണമായിട്ടുണ്ട്. പ്രചരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കികൊണ്ട് കെ.എസ്.ഇ.ബി ഔദ്യോഗിക വിശദീകരണവുമായി മുന്നോട്ടുവന്നു.

പ്രചാരത്തിലുള്ള സന്ദേശത്തിൽ പറയുന്നത്:

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ: 25% കിഴിവ്

വൈകിട്ട് 6 മുതൽ രാത്രി 10 വരെ: 3 മടങ്ങ് നിരക്ക്

രാത്രി 10 മുതൽ രാവിലെ 6 വരെ: സാധാരണ നിരക്ക്

ഇത് തെറ്റായ പ്രചാരണം ആണ് എന്ന് തന്നെ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

യഥാർത്ഥ അവസ്ഥ – KSEB-യുടെ വിശദീകരണം ഇങ്ങനെയാണ്

TOD നിരക്ക് എല്ലാ ഉപഭോക്താക്കൾക്കും ബാധകമല്ല.

ഇത് നിലവിൽ ബാധകമാകുന്നത്:

ഹൈ ടെൻഷൻ (HT) / എക്സ്ട്രാ ഹൈ ടെൻഷൻ (EHT) വ്യവസായ ഉപഭോക്താക്കൾക്ക്

20 കിലോവാട്ട് കവിയുന്ന ലോഡ് ഉള്ള LT Industrial ഉപഭോക്താക്കൾക്ക്

മാസത്തിൽ 250 യൂണിറ്റിന് മുകളിലുള്ള വീടുകൾക്കായി

സമയ പരിധി നിരക്ക് മാറ്റം

രാവിലെ 6 – വൈകിട്ട് 6 10% കിഴിവ്

വൈകിട്ട് 6 – രാത്രി 10 25% അധിക നിരക്ക്

രാത്രി 10 – രാവിലെ 6 സാധാരണ നിരക്ക്

മടങ്ങ് നിരക്ക്’ എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ് കെഎസ്ഇബി വിശദീകരിച്ചു

ഉപഭോക്താക്കൾക്കുള്ള നിർദ്ദേശം:

നിങ്ങളുടെ മാസ വ്യത്യാസമുള്ള വൈദ്യുതി ഉപഭോഗം പരിശോധിക്കുക.

250 യൂണിറ്റിന് താഴെ ഉപഭോഗമുള്ളവർക്ക് മാറ്റങ്ങളില്ല.

ഉയർന്ന ഉപഭോക്താക്കൾക്ക് പകൽ സമയത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ലാഭം നൽകും.

വൈകിട്ട് സമയങ്ങളിൽ ഉപഭോഗം കുറയ്ക്കുന്നത് കിഴിവിനും നിയന്ത്രണത്തിനും സഹായകമാകും.

NBN INDIA യുടെ പ്രത്യേക ശ്രദ്ധയ്ക്കുറിപ്പ്:

ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ ആ പോസ്റ്റുകൾ എടുത്ത് പങ്കുവെയ്ക്കുന്നതിന് മുൻപ്, KSEBയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ കേരള സ്റ്റേറ്റ് എലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) വെബ്സൈറ്റ് പരിശോധിക്കുക.

സാമൂഹമാധ്യമങ്ങളിലൂടെയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയോ ലഭിക്കുന്ന അനൗദ്യോഗിക സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് ഫാക്റ്റ് ചെക്ക് നിർബന്ധം.

#NBNIndia#KSEB#TODTariff#ElectricityRates#FakeNewsAlert#KeralaElectricity#FactCheck#EnergyAwareness#KSEBClarification#NBNExplains

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment